കണ്ണൂർ : നാട്ടുകാർക്കിടയിലൂടെ നടന്നുപോയ കൂത്തുപറമ്പ് എം എൽ എ കെ പി മോഹനനെ കയ്യേറ്റം ചെയ്തു. മാലിന്യ പ്രശ്നം പരിഹരിക്കാത്തതിനെത്തുടർന്നാണ് ആക്രമിച്ചത്. സംഭവം ഉണ്ടായത് പെരിങ്ങത്തൂർ കരിയാട് വച്ചാണ്. (KP Mohanan MLA was attacked by mob)
അദ്ദേഹം പ്രതിഷേധക്കാർക്കിടയിലൂടെ നടന്ന പോവുകയായിരുന്നു. ഈ അവസരത്തിലാണ് കയ്യേറ്റം നടന്നത്. എം എൽ എ ഇവിടെ അംഗൻവാടി ഉദ്‌ഘാടനത്തിനായി എത്തിയതായിരുന്നു.
മാസങ്ങളായി പ്രദേശത്ത് പ്രവർത്തിക്കുന്ന ഡയാലിസിസ് സെൻ്ററിലെ മാലിന്യങ്ങൾ പുറത്തേക്ക് ഒഴുക്കുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം. എം എൽ എ പ്രതിഷേധത്തെ വേണ്ട വിധം കൈകാര്യം ചെയ്തില്ല എന്നതാണ് കയ്യേറ്റത്തിൽ കലാശിച്ചത്.