കോഴിക്കോട് യുവാവ് എല്‍എസ്ഡി സ്റ്റാമ്പുമായി പിടിയില്‍ |man arrested

ഉള്ളിയേരി മഠത്തില്‍ കുന്നുമ്മല്‍ മുഹമ്മദ് ജവാദിയാണ് (36) അറസ്റ്റിലായത്.
arrest
Published on

കോഴിക്കോട് : കോഴിക്കോട് ലഹരി ഉല്‍പന്നങ്ങൾ വിതരണം ചെയ്തിരുന്ന യുവാവ് എല്‍എസ്ഡി സ്റ്റാമ്പുമായി പിടിയില്‍. ഉള്ളിയേരി മഠത്തില്‍ കുന്നുമ്മല്‍ മുഹമ്മദ് ജവാദിയാണ് (36) അറസ്റ്റിലായത്. ആറ് എല്‍എസ്ഡി സ്റ്റാമ്പുകളാണ് ഇയാളുടെ പക്കല്‍ നിന്നും പൊലീസ് കണ്ടെടുത്തത്. ഇതിന് 0.020 ഗ്രാം തൂക്കം വരും.

ഉളളിയേരി, അത്തോളി പ്രദേശങ്ങളിലും മൊടക്കല്ലൂരില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ആശുപത്രിയിലെ വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ച് ഇയാള്‍ വന്‍തോതില്‍ ലഹരി വില്‍പ്പന നടത്തിയിരുന്നു.

തുടര്‍ന്ന് നടത്തിയ രഹസ്യ നീക്കത്തിലാണ് പ്രതി എല്‍എസ്ഡി സ്റ്റാമ്പ് സഹിതം പ്രതിയെ പിടികൂടിയത്.ആഡംബര വാഹനങ്ങളില്‍ യാത്ര ചെയ്താണ് ജവാദ് ലഹരി വില്‍പ്പന നടത്തിയിരുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com