കോഴിക്കോട് : ബാലുശ്ശേരി പൂനൂരിൽ യുവതിയെ ഭർതൃവീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പരാതിയുമായി കുടുംബം. തൂങ്ങിമരിച്ച നിലയിലാണ് ജിസ്നയെ കണ്ടെത്തിയത്. (Kozhikode woman suicide case )
ഭർത്താവിനെതിരെയാണ് കുടുംബം ബാലുശ്ശേരി പോലീസിൽ പരാതി നൽകിയത്. ഇതുവരെയും ഭർത്താവിൻ്റെ വീട്ടുകാർ ബന്ധപ്പെട്ടിട്ടില്ല. ജിസ്നയെ ശ്രീജിത്ത് മർദ്ദിച്ചെന്നും മാനസിക പീഡനത്തിന് ഇരയായെന്നും കുടുംബം ആരോപിക്കുന്നു.
സാമ്പത്തിക ഇടപാടിനെച്ചൊല്ലി പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും, കുട്ടിയെ കാണാൻ പോലും സമ്മതിച്ചില്ല എന്നും ഇവർ പറയുന്നു. പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.