കോഴിക്കോട് : വീട്ടമ്മയും വളർത്ത് പശുവും മരിച്ച സംഭവത്തിൽ വഴിത്തിരിവ്. ഇത് വൈദ്യുതാഘാതമേറ്റുള്ള മരണം ആണെന്നാണ് പോലീസ് പറയുന്നത്. ഇക്കാര്യം പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ സ്ഥിരീകരിച്ചുവെന്നും അവർ അറിയിച്ചു. (Kozhikode woman dies of Electrocution )
ബോബി എന്ന 40കാരിയാണ് മരിച്ചത്. പശുവും സമീപത്ത് മരിച്ച നിലയിൽ കിടന്നിരുന്നു. വൈദ്യുതി കെണിയുടേതെന്ന് സംശയിക്കുന്ന ഭാഗങ്ങൾ കൊക്കോ തോട്ടത്തിൽ നിന്നും കണ്ടെത്തിയിരുന്നു. മൃതദേഹം കിടന്നതിനരികിലൂടെ വൈദ്യുതി ലൈനും കടന്നു പോകുന്നുണ്ട്.