കോഴിക്കോട് : സുഹൃത്തുക്കൾ ചേർന്ന് 6 വർഷങ്ങൾക്ക് മുൻപ് ചതുപ്പിൽ കല്ലുകെട്ടി താഴ്ത്തിയ വിജിൽ എന്ന 29കാരൻ്റെ ബൈക്ക് അന്വേഷണ സംഘം കണ്ടെത്തി. ഇത് കല്ലായി റെയിൽവേ സ്റ്റേഷൻ പാർക്കിങ് യാർഡിന് സമീപത്തെ കുറ്റിക്കാട്ടിലാണ് ഉണ്ടായിരുന്നത്. (Kozhikode Vijil murder case)
കേസിൽ കോടതി റിമാൻഡ് ചെയ്ത കെ കെ നിഖിലിനെയും, എസ് ദീപേഷിനേയും ചൊവ്വാഴ്ച ഉച്ചയോടെ അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങി. ഇന്ന് സരോവരത്തെ കണ്ടൽക്കാട്ടിൽ പരിശോധന നടത്തും.