കോഴിക്കോട് : നാദാപുരത്ത് പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ നടപടി. അഞ്ച് പേർക്കെതിരെ പോലീസ് കേസെടുത്തു. (Kozhikode student rape case)
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ ബസ് ജീവനക്കാർ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. പീഡനം നടന്നത് വ്യത്യസ്ത സമയങ്ങളിൽ ആണെന്നാണ് പോലീസ് പറയുന്നത്.
പെൺകുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തും. 5 എഫ് ഐ ആറുകളാണ് പോലീസ് ഈ കേസിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.