കോഴിക്കോട് : മലാപ്പറമ്പ് പെൺവാണിഭ കേസിൽ ഒളിവിലായിരുന്ന രണ്ടു പോലീസ് ഡ്രൈവർമാർ പിടിയിലായി. ഇവർ ഒളിവിലായിരുന്നു. മറ്റൊരു സ്ഥലം തേടിപ്പോകുന്നതിനിടെയാണ് കുടുങ്ങിയത്.(Kozhikode sex trafficking case)
താമരശേരിയിൽ നിന്നാണ് ഷൈജിത്ത്, സനിത് എന്നിവരെ കസ്റ്റഡിയിൽ എടുത്തത്. ഇവർക്ക് സ്ഥാപനത്തിൻ്റെ നടത്തിപ്പിൽ പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇവരെ കസ്റ്റഡിയിൽ എടുത്തത് നടക്കാവ് പൊലീസും സിറ്റി ക്രൈം സ്ക്വാഡും ചേർന്നാണ്.