കോഴിക്കോട് : മലാപ്പറമ്പ് പെൺവാണിഭ കേസിൽ അറസ്റ്റിലായ നടത്തിപ്പുകാരിക്ക് ഒത്താശ ചെയ്ത് കൊടുത്തതിന് പ്രതി ചേർക്കപ്പെട്ട പോലീസുകാരനെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിൽ ഡ്രൈവറാക്കി. (Kozhikode Sex trafficking case)
കഴിഞ്ഞ ദിവസം നിലമ്പൂരിലെ പരിപാടിക്കായി കോഴിക്കോട് ഗസ്റ്റ് ഹൗസിലെത്തിയ മുഖ്യമന്ത്രി, അടുത്ത ദിവസം മലപ്പുറത്തേക്കുള്ള യാത്രയ്ക്കായാണ് ആരോപണവിധേയനെ അകമ്പടി വാഹനത്തിലെ ഡ്രൈവർ ആക്കിയത്.
എന്നാൽ, ഉന്നത ഉദ്യോഗസ്ഥർ വിവരമറിയുകയും യാത്ര പുറപ്പെടുന്നതിന് 25 മിനിറ്റ് മുൻപ് അടിയന്തരമായി ഇയാളെ മാറ്റുകയുമായിരുന്നു.