
കോഴിക്കോട്: ട്രെയിനിൽ നിന്ന് വീണ് മരിച്ചയാളെ തിരിച്ചറിഞ്ഞു. കോഴിക്കോട് റെയില്‍വെ സ്റ്റേഷനിൽ മരിച്ചയാളെയാണ് തിരിച്ചറിഞ്ഞത്.(Kozhikode railway station)
മരിച്ചത് 25കാരനായ തമിഴ്‌നാട് കാഞ്ചീപുരം സ്വദേശി ശരവണനാണ്. യാത്രക്കാരൻ വീണത് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ എത്തിയ മംഗളൂരു-കൊച്ചുവേളി ട്രെയിനില്‍ നിന്നാണ്. സംഭവമുണ്ടായത് ഇന്നലെ രാത്രി പതിനൊന്നേകാലിനായിരുന്നു.
സ്റ്റേഷനിൽ നിന്നും ട്രെയിനെടുത്ത ഉടനെ എ സി കമ്പാർട്ട്മെൻ്റിലെ ഡോറിലിരുന്നയാൾ താഴേക്ക് വീണുവെന്നാണ് റിപ്പോർട്ട്.
അതേസമയം, ഇയാളെ തള്ളിയിട്ടതാണോയെന്ന കാര്യവും പരിഗണനയിലുണ്ട്. തുടർന്ന് ചങ്ങല വലിച്ച് ട്രെയിൻ നിർത്തിയത് യാത്രക്കാരാണ്. മരണം സംഭവിച്ചത് പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയിൽ കുടുങ്ങിയാണ്. സംഭവത്തിൽ പോലീസ് ഒരാളെ കസ്റ്റഡിയിലെടുത്തു.