കോഴിക്കോട് സ്വകാര്യ ബസ് ബൈക്കിന് പിന്നിലിടിച്ച് ഒരാൾ മരിച്ചു. എരഞ്ഞിപാലത്ത് ആണ് അപകടം നടന്നത്. കോഴിക്കോട് സ്വദേശി വിലാസിനി (62) ആണ് അപകടത്തിൽ മരിച്ചത്. സംഭവത്തെ തുടർന്ന് ബസ് നടക്കാവ് പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.