
കോഴിക്കോട്: കോഴിക്കോട് പ്ലസ്‌വണ്‍ വിദ്യാര്‍ഥിക്ക് ക്രൂര മര്‍ദനമേറ്റു. അത്തോളിയിലെ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ മുഹമ്മദ് അമീറിനാണ് പ്ലസ് ടു വിദ്യാര്‍ഥികളില്‍ നിന്ന് മര്‍ദനമേറ്റത്.
സീനിയര്‍ വിദ്യാര്‍ഥികള്‍ പാട്ടുപാടാനും ഡാന്‍സ് ചെയ്യാനും നിര്‍ബന്ധിച്ചുവെന്നും. ഇതിന് തയ്യാറാകാതിരുന്നതോടെ സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദിക്കുകയും.
ഇടവഴിയില്‍ വെച്ച് അടിച്ചുവീഴ്ത്തി, നിലത്തിട്ട് ചവിട്ടുകയും ചെയ്തുവെന്ന് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.അമീന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.