സ്വിറ്റ്‌സർലൻഡിൽ കൊണ്ട് പോകാമെന്ന് പറഞ്ഞു: കോഴിക്കോട് സ്വദേശിനിയിൽ നിന്ന് 23.5 ലക്ഷം തട്ടിയെടുത്തു | Switzerland

വിവാഹ വാഗ്ദാനം നൽകി
Kozhikode native robbed of Rs 23.5 lakhs, and was promised to be taken to Switzerland
Updated on

കോഴിക്കോട്: ഫെയ്‌സ്ബുക്കിലൂടെയും വാട്‌സാപ്പിലൂടെയും പരിചയപ്പെട്ട അജ്ഞാതൻ കോഴിക്കോട് മലാപ്പറമ്പ് സ്വദേശിനിയിൽ നിന്ന് 23.50 ലക്ഷം രൂപ തട്ടിയെടുത്തു. സ്വിറ്റ്‌സർലൻഡിൽ കൊണ്ടുപോകാമെന്നും വിവാഹം കഴിക്കാമെന്നും വിശ്വസിപ്പിച്ചാണ് വഞ്ചനയിൽ വീഴ്ത്തിയത്. സംഭവത്തിൽ കോഴിക്കോട് സിറ്റി സൈബർ പോലീസ് കേസെടുത്തു.(Kozhikode native robbed of Rs 23.5 lakhs, and was promised to be taken to Switzerland)

കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഫെയ്‌സ്ബുക്ക് വഴി അജ്ഞാതൻ പരാതിക്കാരിയുമായി പരിചയപ്പെടുന്നത്. തുടർന്ന് വാട്‌സാപ്പിലൂടെ ചാറ്റിംഗ് തുടരുകയും വിവാഹ വാഗ്ദാനം നൽകി വിശ്വാസം നേടിയെടുക്കുകയും ചെയ്തു.

ഒക്ടോബർ 22 മുതൽ ഡിസംബർ 10 വരെയുള്ള കാലയളവിൽ പത്ത് വ്യത്യസ്ത ഇടപാടുകളിലൂടെയാണ് തുക കൈക്കലാക്കിയത്. ജനുവരി എട്ട് വരെ ഇത് തുടർന്നു.

Related Stories

No stories found.
Times Kerala
timeskerala.com