കോഴിക്കോട്: അമേരിക്കൻ കമ്പനിയായ നോർവീജിയൻ ക്രൂയിസ്ലൈനിന്റെ (NCL) ആഡംബര യാത്രാക്കപ്പലായ ‘എൻസിഎൽ വിവ’യിലെ ജീവനക്കാരനായ കോഴിക്കോട് കക്കോടി സ്വദേശിയെ കാണാതായി (Kozhikode Native Missing Cruise Ship). കക്കോടി മോരിക്കര മേലേടത്ത് പറമ്പിൽ വിൻഷാർ (38) എന്ന യുവാവിനെയാണ് മെക്സിക്കൻ തുറമുഖത്തുനിന്ന് യുഎസിലേക്കുള്ള യാത്രയ്ക്കിടെ കാണാതായത്.
വെള്ളിയാഴ്ച രാത്രി ഒൻപ മണിയോടെ കപ്പൽ കമ്പനിയിലെ ഉദ്യോഗസ്ഥർ വിൻഷാറിന്റെ വീട്ടിലേക്ക് വിളിച്ച് കാണാതായ വിവരം അറിയിക്കുകയായിരുന്നു. ഈ മാസം ഒൻപതാം തീയതി പുലർച്ചെയാണ് ഇദ്ദേഹത്തെ കാണാതായത്. മെക്സിക്കൻ കടലിൽ വെച്ച് കാണാതായതിനെത്തുടർന്ന് കപ്പൽ അധികൃതർ ഒന്നര മണിക്കൂറോളം അവിടെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് കപ്പൽ യാത്ര തുടർന്നു. നിലവിൽ മെക്സിക്കൻ തീരസേന കടലിൽ വിശദമായ തിരച്ചിൽ നടത്തിവരികയാണെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം.
കഴിഞ്ഞ 15 വർഷമായി നോർവീജിയൻ ക്രൂയിസ്ലൈൻ കമ്പനിയിൽ ജോലി ചെയ്തുവരികയാണ് വിൻഷാർ. നാലു മാസം മുൻപാണ് പുതിയ കപ്പലായ എൻസിഎൽ വിവയിലേക്ക് മാറിയത്. വിൻഷാറിനെ കാണാതായ വാർത്ത കക്കോടിയിലെ കുടുംബത്തെയും നാട്ടുകാരെയും വലിയ സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്. ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്നതാണ് ഇദ്ദേഹത്തിന്റെ കുടുംബം.
യുവാവിനെ കണ്ടെത്താനുള്ള നടപടികൾ വേഗത്തിലാക്കാൻ നോർക്ക മുഖേനയും കേന്ദ്ര വിദേശകാര്യ മന്ത്രാലയം മുഖേനയും ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്.
Story Summary:
Vinshar (38), a native of Kakkodi, Kozhikode, and an employee of the luxury cruise ship NCL Viva, owned by Norwegian Cruise Line, has gone missing in the Mexican sea. The incident occurred while the ship was sailing from a Mexican port to the US. His family was informed on Friday night that he had been missing since the early hours of the 9th. Although the ship conducted a search for over an hour, he was not found, and currently, the Mexican Coast Guard is continuing the search operations.

