കോഴിക്കോട് സ്വദേശി ഒമാനിൽ നിര്യാതനായി

കോഴിക്കോട് സ്വദേശി ഒമാനിൽ നിര്യാതനായി
Published on

​മസ്കത്ത്: കോഴിക്കോട് സ്വദേശി ഒമാനിൽ നിര്യാതനായി. കക്കോടി മോരിക്കരയിലെ കരുതം വീട്ടിൽ അശ്വിൻ (27) ആണ് തെക്കൻ ശർഖിയ ഗവർണറേറ്റിലെ അൽ കാമിൽ വൽ വാഫിയയിലെ താമസ സ്ഥലത്ത് മരിച്ചത്. അൽ കാമിലെ സ്പെയർ പാർട്സ് സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്നു.

അനിൽ കുമാർ-പ്രബിത കുമാരി ദമ്പതികളുടെ മകനാണ് അശ്വിൻ. അവിവാഹിതനായ അശ്വിൻ ആറ് മാസം മുമ്പാണ് ഒമാനിലെത്തിയത്. മൃതദേഹം നാട്ടിലേക്കു കൊണ്ട് പോകാനുള്ള നടപടി ക്രമങ്ങൾ പ്രവാസി വെൽഫെയർ ഒമാൻ പ്രവർത്തകരുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com