
റിപ്പോർട്ട് : അൻവർ ഷരീഫ്
കൊണ്ടോട്ടി: എയർ പോർട്ട് പരിസരം കേന്ദ്രീകരിച്ച് വില്പനക്കെത്തിച്ച 3 kg കഞ്ചാവുമായി രണ്ട് അന്യ സംസ്ഥാന തൊഴിലാളികൾ പിടിയിലായിലായ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ.കോഴിക്കോട് പെരുവയൽ കായലം സ്വദേശി കണ്ണാച്ചോത്തു വീട്ടിൽ അഫ്ലാഹ് (29) ആണ് പിടിയിലായത്. എ ഒഡീസ നഗർബാനാപൂർ സ്വദേശികളായ അജിത്ത് ജാനി (30),ബിഗ്നേഷ് ഹയാൽ (32) എന്നിവരേയാണ് എയർപോർട്ടിനടുത്ത കൊളത്തൂർ ജംഗ്ഷനിൽ വച്ച് DANSAF 2 മാസം മുൻപ് പിടികൂടിയത്. 3 ലക്ഷത്തോളം രൂപ വരുന്ന കഞ്ചാവായിരുന്നു അന്ന് പിടികൂടിയത്. ഒറീസയിൽ നിന്നാണ് ഇവർ കഞ്ചാവ് എത്തിച്ചിരുന്നത്. ഇന്നലെ വൈകീട്ടോടെ പാലക്കാട് കഞ്ചിക്കോട് വച്ചാണ് ഇയാളെ പിടികൂടിയത്.
2019 ൽ കഞ്ചാവ് കടത്താൻ ശ്രമിക്കുന്നതിനിടെ 2 kg കഞ്ചാവുമായി മാവൂർ പോലീസ് ഇയാളെ പിടികൂടിയിരുന്നു. ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ഇയാൾ വീണ്ടും ലഹരി വിപ്പനയിൽ സജീവമായി വരികയായിരുന്ന. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്'. മലപ്പുറം ജില്ലാ പോലിസ് മേധാവി R വിശ്വനാഥ് IPS നു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി DYSP സന്തോഷ്, കൊണ്ടോട്ടി ഇൻസ്പക്ടർ ഷമീർ എന്നിവരുടെ നേതൃത്വത്തിൽ DANSAF സംഘവും കൊണ്ടോട്ടി പോലിസും ചേർന്നാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്.