

കോഴിക്കോട്: സന്ദീപ് വാര്യർ സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റ് ഷെയർ ചെയ്തതിന് കോഴിക്കോട് സ്വദേശി അറസ്റ്റിൽ. ചേളന്നൂർ സ്വദേശിയായ പയ്യട സന്തോഷ് കുമാറിനെയാണ് (56) കോഴിക്കോട് റൂറൽ സൈബർ പോലീസ് അറസ്റ്റ് ചെയ്തത്.(Kozhikode native arrested by cyber police for sharing Sandeep Varier's post)
രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള പീഡന പരാതിയുടെ പശ്ചാത്തലത്തിൽ സന്ദീപ് വാര്യർ സാമൂഹിക മാധ്യമത്തിലിട്ട പോസ്റ്റ് ഷെയർ ചെയ്തതിനാണ് ഇയാൾക്കെതിരെ പോലീസ് നടപടിയെടുത്തത്.
സംഭവത്തിൽ സൈബർ പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. ഇന്നലെ രാത്രി സന്തോഷ് കുമാറിനെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത ശേഷം ഇന്ന് അറസ്റ്റ് രേഖപ്പെടുത്തി.