ICU rape case : 'എല്ലാ സ്ത്രീകൾക്കും വേണ്ടിയാണ് പോരാട്ടത്തിന് ഇറങ്ങിയത്, വിജയം കണ്ടു': കോഴിക്കോട് മെഡിക്കൽ കോളേജ് ICU പീഡനക്കേസിൽ പ്രതിയായ ജീവനക്കാരനെ പിരിച്ചു വിട്ടു

നടപടി ഉണ്ടായിരിക്കുന്നത് ആഭ്യന്തര അന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ്
ICU rape case : 'എല്ലാ സ്ത്രീകൾക്കും വേണ്ടിയാണ് പോരാട്ടത്തിന് ഇറങ്ങിയത്, വിജയം കണ്ടു': കോഴിക്കോട് മെഡിക്കൽ കോളേജ് ICU പീഡനക്കേസിൽ പ്രതിയായ ജീവനക്കാരനെ പിരിച്ചു വിട്ടു
Published on

കോഴിക്കോട് : ഗവണ്മെന്റ് മെഡിക്കൽ കോളേജിലെ ഐ സി യു പീഡനക്കേസിൽ അതിജീവിതയ്ക്ക് ഒടുവിൽ നീതി ലഭിച്ചു. പ്രതിയായ ജീവനക്കാരനെ പിരിച്ചു വിട്ടു. അറ്റൻഡർ എ എം ശശീന്ദ്രനെതിരെയാണ് നടപടി ഉണ്ടായത്.(Kozhikode Medical College ICU rape case )

ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത് കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പലാണ്. പ്രതിയെ പിരിച്ചു വിടണമെന്ന് മെഡിക്കൽ കോളേജ് ഭരണ നിർവ്വഹണ വിഭാഗം ശുപാർശ ചെയ്തിരുന്നു.

നടപടി ഉണ്ടായിരിക്കുന്നത് ആഭ്യന്തര അന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ്. നീതി കിട്ടിയതിൽ സന്തോഷം ഉണ്ടെന്നും, എല്ലാ സ്ത്രീകൾക്കും വേണ്ടിയാണ് പോരാട്ടത്തിന് ഇറങ്ങിയത് എന്നും, അത് വിജയം കണ്ടെന്നും അതിജീവിത പ്രതികരിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com