കോഴിക്കോട് : നാലംഗ സംഘം കാറടക്കം കോഴിക്കോട് നിന്നും തട്ടിക്കൊണ്ട് പോയ യുവാവിനെ കണ്ടെത്തി. ഇവരെയും സഹായങ്ങൾ നൽകിയ നാല് പേരെയും പോലീസ് അറസ്റ്റ് ചെയ്തു.(Kozhikode man kidnapping case )
ജവഹർ കോളനിയിൽ വച്ചാണ് പുലർച്ചെ തട്ടിക്കൊണ്ട് പോകൽ നടന്നത്. കോളനിയിലെ വീട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്നാണ് പോലീസെത്തിയത്.
വയനാട് പടിഞ്ഞാറത്തറ സ്വദേശിയെയാണ് തട്ടിക്കൊണ് പോയത്. ഇതിന് പിന്നിൽ സാമ്പത്തിക ഇടപാടാണ് എന്നാണ് പ്രാഥമിക വിവരം.