ട്രെയിനില്‍ ചാര്‍ജ് ചെയ്യാന്‍വെച്ച ഐഫോണ്‍ കവര്‍ന്നു; കാപ്പാ കേസ് പ്രതിയെ പിടികൂടി റെയില്‍വേ പോലീസ് | Iphone

കാപ്പാ നിയമം ലംഘിച്ചാണ് പ്രതി വീണ്ടും മോഷണത്തിനിറങ്ങിയത്
Iphone stolen
Published on

കോഴിക്കോട്: ട്രെയിനില്‍നിന്ന് യാത്രക്കാരന്റെ ഐഫോണ്‍ കവര്‍ന്ന കേസില്‍ കാപ്പാ കേസ് പ്രതി അറസ്റ്റില്‍. കുന്ദമംഗലം പെരിങ്ങളം സ്വദേശി ഹരികൃഷ്ണനെ(27)യാണ് കോഴിക്കോട് റെയില്‍വേ പോലീസ് പിടികൂടിയത്. കഴിഞ്ഞ ശനിയാഴ്ച യശ്വന്ത്പുര്‍ എക്‌സ്പ്രസിലാണ് ഇയാള്‍ മോഷണം നടത്തിയത്. (Iphone)

ട്രെയിനിലെ ബെര്‍ത്തില്‍ യാത്രക്കാരന്‍ ചാര്‍ജ് ചെയ്യാന്‍വെച്ചിരുന്ന ഐഫോണ്‍ ആണ് പ്രതി മോഷ്ടിച്ചത്. തുടര്‍ന്ന് റെയില്‍വേ പോലീസ് സംഭവത്തില്‍ കേസെടുക്കുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.

കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലായി നിരവധി ക്രിമിനല്‍ക്കേസുകളില്‍ പ്രതിയാണ് ഹരികൃഷ്ണന്‍. മൊബൈല്‍ഫോണ്‍ മോഷണം, സ്വര്‍ണക്കവര്‍ച്ച, ആളുകളെ ദേഹോപദ്രവം ഏല്‍പ്പിക്കല്‍, മയക്കുമരുന്ന് ഉപയോഗിച്ച് അക്രമം, ബൈക്ക് മോഷണം തുടങ്ങിയ കേസുകളിലാണ് ഇയാള്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇയാള്‍ക്കെതിരേ നേരത്തേ കാപ്പയും ചുമത്തിയിരുന്നു. എന്നാല്‍, കാപ്പാ നിയമം ലംഘിച്ചാണ് പ്രതി വീണ്ടും മോഷണത്തിനിറങ്ങിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ചെയ്തു.

Related Stories

No stories found.
Times Kerala
timeskerala.com