കോഴിക്കോട് വീട് കുത്തിത്തുറന്ന് 36 പവൻ കവർന്നു ; പ്രതി പിടിയിൽ |theft arrest

ആന്ധ്ര വിജയവാഡ സ്വദേശിനി തോട്ടാബാനു സൗജന്യ ആണ് പിടിയിലായത്.
kerala police
Published on

കോഴിക്കോട് : വീട്ടിൽ സൂക്ഷിച്ച 36 പവൻ കവർന്ന കേസിലെ പ്രതി അറസ്റ്റിൽ.ബേപ്പൂർ സ്വദേശിനിയുടെ സ്വർണവുമായി കടന്നുകളഞ്ഞ പ്രതി മുംബൈയിൽ നിന്നും പിടികൂടിയത്. ആന്ധ്ര വിജയവാഡ സ്വദേശിനി തോട്ടാബാനു സൗജന്യ ആണ് പിടിയിലായത്.

പ്രതിയെ നാളെ കേരളത്തിലെത്തിക്കും.കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം. വീട്ടിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന 36 പവൻ സ്വർണമാണ് മോഷണം പോയിരുന്നത്.

ഹൈദരാബാദ് സ്വദേശിയായ പ്രതി വീട്ടുകാരുടെ സുഹൃത്തായിരുന്നു. ഇവരുടെ വീട്ടിലാണ് പ്രതി താമസിച്ചിരുന്നത്. ഇവരാണ് മോഷണം നടത്തിയതെന്ന വീട്ടുകാരുടെ സംശയത്തിന്റെ പുറത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

Related Stories

No stories found.
Times Kerala
timeskerala.com