
കോഴിക്കോട് : ഒൻപതു വയസുകാരിയെ വാഹനമിടിപ്പിച്ച് കോമയിലാക്കിയ സംഭവത്തിൽ കുടുംബത്തിന് ദുരിതം ഒഴിയുന്നില്ല. വടകരയിൽ ദൃഷാന എന്ന കുട്ടിയെ ഇടിച്ചിട്ട ശേഷം നിർത്താതെ പോയ കാർ പൊലീസിന് കണ്ടെത്താനായത് 10 മാസങ്ങൾക്ക് ശേഷമാണ്. (Kozhikode hit and run case)
പ്രതി ഷെജീലിനെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, കേസിൽ കുറ്റപത്രം സമർപ്പിച്ച് 7 മാസങ്ങൾ പിന്നിട്ടിട്ടും കുടുംബത്തിന് അപകട ഇൻഷുറൻസ് തുക നൽകിയിട്ടില്ല.
കുട്ടിയുടെ തുടർചികിത്സയ്ക്കായി മാതാപിതാക്കൾ വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ട്.