
കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ നിന്ന് താഴേക്ക് വീണ പെൺകുട്ടിക്ക് പരിക്കേറ്റു (train). കോഴിക്കോട് പാവങ്ങാട് റെയില്‍വേ മേല്‍പാലത്തിന് സമീപത്ത് വച്ചാണ് അപകടം നടന്നത്.
മംഗലാപുരം- കോയമ്പത്തൂര്‍ എക്‌സ്പ്രസില്‍ യാത്ര ചെയ്ത റിഹ(19) എന്ന പെണ്‍കുട്ടിയാണ് അപകടത്തിൽപെട്ടത്. അപകടം നടന്നത് സശ്രദ്ധയിൽ പെറ്റയുടൻ സഹയാത്രക്കാർ ചങ്ങല വലിക്കുകയായിരുന്നു.
തീവണ്ടി നിർത്തിയ ഉടൻ യാത്രക്കാരിൽ ചിലർ പെണ്‍കുട്ടിയെ രക്ഷിച്ച് കാരപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതാളിന് വിവരം. നിലവിൽ പെൺകുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.