കോഴിക്കോട് : വയോധിക സഹോദരിമാരുടെ കൊലപാതകത്തിന് പിന്നാലെ തലശേരിയിൽ നിന്ന് കണ്ടെത്തിയ മൃതദേഹം അവരുടെ സഹോദരൻ പ്രമോദിൻറേത് തന്നെയാണെന്ന് സ്ഥിരീകരിച്ചു. (Kozhikode Elderly women murder case)
ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞു. നേരത്തെ ഫോട്ടോ കണ്ട് മൃതദേഹം തിരിച്ചറിഞ്ഞിരുന്നുവെങ്കിലും നേരിൽ കണ്ടാണ് സ്ഥിരീകരിച്ചത്.
ശ്രീജയ, പുഷ്പലളിത എന്നിവർ മരിച്ചതിന് പിന്നാലെ പ്രമോദിനെ കാണാതായിരുന്നു. പോലീസ് ഇയാൾക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്‌തിരുന്നു.