കോഴിക്കോട് : വയോധിക സഹോദരിമാരെ കോഴിക്കോട് തടമ്പാട്ടുകോണത്ത് ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ സഹോദരൻ പ്രമോദിൻ്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്ത്. ഇയാൾ കൃത്യത്തിന് ശേഷം നടന്നു പോകുന്ന ദൃശ്യങ്ങളാണ് പുറത്തായത്. (Kozhikode Elderly women murder case)
അതേസമയം, കൊല നടന്ന രണ്ടു ദിവസമായിട്ടും പ്രതിയെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ഇയാൾക്കെതിരെ പോലീസ് ലുക്ക്ഔട്ട് നോട്ടീസും പുറത്തിറക്കിയിരുന്നു. ശ്രീജയ, പുഷ്പലളിത എന്നിവരാണ് കൊല്ലപ്പെട്ടത്.