കോഴിക്കോട്: ജോലി കഴിഞ്ഞ് ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങിയ ഡോക്ടർക്ക് മർദനമേറ്റതായി പരാതി. വയനാട് പുൽപ്പള്ളി സാമൂഹികാരോഗ്യകേന്ദ്രത്തിലെ ഡോക്ടർ ജിതിനാണ് മർദനമേറ്റത്.(Kozhikode doctor brutally beaten after helping a fellow doctor)
ഡ്യൂട്ടിക്കിടെ ചിലർ സഹഡോക്ടറോട് മോശമായി സംസാരിച്ചത് ഡോക്ടർ ജിതിൻ ചോദ്യം ചെയ്തിരുന്നു. ഇതിലുള്ള പ്രകോപനമാണ് മർദനത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
മർദനമേറ്റ ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തി ഡോക്ടറുടെ മൊഴിയെടുത്തു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആരോഗ്യപ്രവർത്തകർക്കെതിരെ തുടർച്ചയായുണ്ടാകുന്ന ആക്രമണങ്ങളിൽ ആശങ്ക വർധിക്കുന്നതിനിടെയാണ് ഈ സംഭവം.