കോഴിക്കോട്: കോഴിക്കോട് കാട്ടുകായ കഴിച്ച വിദ്യാർഥി ചികിത്സയിൽ. താമരശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥി അഭിഷേക് ആണ് ചികിത്സയിൽ കഴിയുന്നത്.
വീടിന് സമീപത്തുള്ള പറമ്പിൽ നിന്നാണ് ഞാവൽ പഴമെന്ന് കരുതി കാട്ടുകായ പറിച്ചുതിന്നത്. രണ്ടു കൂട്ടുകാരും ഒപ്പമുണ്ടായിരുന്നു.
കഴിച്ചതിന് തൊട്ടുപിന്നാലെ ചുണ്ട് തടിച്ചുവരികയും മറ്റ് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുകയും ചെയ്തു. തുടർന്ന് അഭിഷേകിനെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.