കോഴിക്കോട് : താമരശ്ശേരിയിലെ ഒൻപത് വയസുകാരിയുടെ മരണത്തിൽ തെറ്റ് പറ്റിയിട്ടില്ല എന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് അധികൃതർ. ഇവർ പറയുന്നത് അനയക്ക് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചിരുന്നുവെന്ന ഫലത്തിൽ തെറ്റില്ലെന്നാണ്. (Kozhikode child death case )
ഒപ്പം വൈറൽ ന്യൂമോണിയ കൂടി ബാധിച്ചിട്ടുണ്ടാകാമെന്നും ഇവർ പറയുന്നു. അധികൃതർ ബന്ധപ്പെട്ട വകുപ്പുകളും ആയി കൂടിയാലോചിച്ച ശേഷം വിശദീകരണ കുറിപ്പ് ഇറക്കും.
ഇന്നലെ കുട്ടിയുടെ അമ്മ പൊലീസിന് പരാതി നൽകിയതായി അറിയിച്ചിരുന്നു.