

ജില്ലയില്‍ വിവിധ വകുപ്പുകളില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് II (എന്‍ സി എ ഹിന്ദു നാടാര്‍ -കാറ്റഗറി നമ്പര്‍: 59/2024, എന്‍ സി എ -കാറ്റഗറി നമ്പര്‍: 60/2024) തസ്തികകളിലെ ഷോട്ട് ലിസ്റ്റില്‍ ഉള്‍പ്പെടുകയും വണ്‍ ടൈം വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കുകയും ചെയ്തവര്‍ക്കുള്ള അഭിമുഖം നവംബര്‍ 19ന് കോഴിക്കോട് മേഖലാ പി എസ് സി ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ പ്രൊഫൈലില്‍നിന്ന് അഡ്മിഷന്‍ ടിക്കറ്റ്, ബയോഡേറ്റ ഫോം എന്നിവ ഡൗണ്‍ലോഡ് ചെയ്‌തെടുക്കണം. അഡ്മിഷന്‍ ടിക്കറ്റ് പ്രൊഫൈലില്‍ ലഭ്യമായിട്ടില്ലാത്തവര്‍ പി എസ് സി ജില്ലാ ഓഫിസുമായി ബന്ധപ്പെടണം. ഫോണ്‍: 0495 2371971. (Interview)