
കാസർകോഡ്: അംഗൻവാടി ജീവനക്കാരിയുടെ സ്വർണ്ണ മാല കവർന്ന സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു(Anganwadi worker). കാസർകോഡ് കീഴൂർ ചന്ദ്രഗിരി സ്വദേശി മുഹമ്മദ് ഷംനാസ് ആണ് അറസ്റ്റിലായത്.
കോഴിക്കോട് ജില്ലയിലെ ഇരിങ്ങണ്ണൂരിൽ വച്ച് കഴിഞ്ഞ ജൂലൈ മാസത്തിലാണ് അംഗൻവാടി ജീവനക്കാരിയായ ഉഷയുടെ മൂന്നര പവൻ മാല പ്രതികൾ പൊട്ടിച്ചെടുത്തത്. കുമ്മങ്കോട് സ്വദേശിനിയായ ജീവനക്കാരി സംഭവം നടന്നയുടൻ തന്നെ പോലീസിൽ പരാതിപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.