തിരുവനന്തപുരം : ടെറസിന് മുകളിലായി വയോധികൻ്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ഇയാളെ കൊലപ്പെടുത്തിയതാണെന്ന് പോലീസ് സ്ഥിരീകരിച്ചു. മരിച്ചത് രാജേന്ദ്രനാണ്. (Kovalam murder case)
കോവളത്താണ് സംഭവം. കൊലപാതകം നടത്തിയത് അയൽവാസിയായ രാജീവ് ആണ്. ഇയാളുടെ അമ്മയുമായി ബന്ധമുണ്ട് എന്ന സംശയത്തിലായിരുന്നു ഇത്. കഴുത്തിൽ സംഭവിച്ച ഗുരുതര പരിക്കാണ് മരണകാരണം.