Dr. Sandeep Pandey

കോട്ടൂളി തണ്ണീർതടം ബഹുജന പങ്കാളിത്വത്തോടെ വീണ്ടെടുക്കണം: ഡോ. സന്ദീപ് പാണ്ഡെ

Published on

റിപ്പോർട്ട് : അൻവർ ഷരീഫ്

കോഴിക്കോട് : കയ്യേറ്റം മൂലം വിസ്ത്രി തിയൽ പകുതിയോളം നഷ്ടപ്പെട്ട കോട്ടൂളി തണ്ണീർ കടം ബഹുജന പങ്കാളിത്വത്തോടെ പുനരുജ്ജീവിപ്പിക്കണമെന്ന് പ്രമുഖ ഗാന്ധിയനും പൗരാവകാശ പ്രവർത്തകനും മഗ്‌സസെ അവാർഡ് ജേതാവുമായ ഡോ. സന്ദീപ് പാണ്ഡെ ആവശ്യപ്പെട്ടു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ജില്ലാ ഭരണകൂടവും തണ്ണീർതടങ്ങൾ സംരക്ഷിക്കുവാൻ പ്രതിജ്ഞാബദ്ധമാണെന്നും ഡാറ്റാ ബേങ്കിൽ ഉൾപ്പെട്ട പ്രദേശങ്ങളിൽ നിർമ്മാണാനുമതികൾ നൽകരുതെന്നും അനധികൃത നിർമ്മാണങ്ങൾ പൊളിച്ചു നീക്കാൻ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തണ്ണീർതടംപോലുള്ള പ്രകൃതിവിഭവങ്ങൾ ജനോപകാരത്തിന്നായി പ്രയോജനപ്പെടുത്തുന്നതോടെപ്പം കോട്ടൂളി തണ്ണീർതടം റംസാർ പട്ടികയിൽ ഉൾപ്പെടുത്തുവാൻ സർക്കാർ സത്വര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗ്രീൻ മൂവ്മെന്റ് സംഘടിപ്പിച്ച തണ്ണീർ തട പഠനവും സംവാദവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഡോ. സന്ദീപ് പാണ്ഡെ.

ഗ്രീൻ മൂയ്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി ടി.വി.രാജൻ അദ്ധ്യക്ഷത വഹിച്ചു. എ.വാസു, മനോജ് സാരംഗ്, വിജയരാഘവൻ ചേലിയ, സെബാസ്റ്റ്യൻ ജോൺ, അജയ് ലാൽ, അരവിന്ദക്ഷൻ കെ. അഡ്വ. വിശ്വനാഥൻ, ഡോ.സി. തിലകാനന്ദൻ അൽഫോൺസ മാത്യു, ശ്രീധരൻ എലത്തൂർ, ജുബിൻ ദാസ്, പി. ശിവാനന്ദൻ തുടങ്ങിയവർ പ്രസംഗിച്ചു.

Times Kerala
timeskerala.com