Murder : ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമെന്ന് സംശയം : കൊന്നു കുഴിച്ചിട്ട ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

നിലവിൽ ജോലി ചെയ്യുന്ന വീടിന് സമീപം മൃതദേഹം കുഴിച്ചിട്ടു എന്നാണ് സോണി പറഞ്ഞത്.
Murder : ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമെന്ന് സംശയം : കൊന്നു കുഴിച്ചിട്ട ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ
Published on

കോട്ടയം : ഭാര്യയെ കൊന്നു കുഴിച്ചുമൂടിയ ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. കോട്ടയം അയർക്കുന്നത്താണ് സംഭവം. കൊല്ലപ്പെട്ടത് പശ്ചിമബംഗാൾ സ്വദേശിയായ അൽപ്പാനയാണ്. (Kottayam woman murder case )

ഇവരുടെ ഭർത്താവായ സോണിയെ പോലീസ് കസ്റ്റഡിയിലെടുത്തു. സ്ത്രീയെ കാണാനില്ല എന്ന് കാട്ടി ഇയാൾ പരാതി നൽകിയിരുന്നു. പിന്നാലെ നാട്ടിലേക്ക് പോകാൻ ശ്രമിച്ചു.

എറണാകുളം റെയിൽവേ സ്റ്റേഷനിൽ നിന്ന് പ്രതിയെ പോലീസ് പിടികൂടി. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റസമ്മതം നടത്തി. നിലവിൽ ജോലി ചെയ്യുന്ന വീടിന് സമീപം മൃതദേഹം കുഴിച്ചിട്ടു എന്നാണ് സോണി പറഞ്ഞത്. ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ട് എന്നും ഇയാൾ പറയുന്നു.

Related Stories

No stories found.
Times Kerala
timeskerala.com