കോട്ടയം : ഏറ്റുമാനൂരിൽ ഷൈനി എന്ന യുവതിയും പെൺമക്കളും ജീവനൊടുക്കിയ സംഭവത്തിൽ ഇന്ന് പോലീസ് കുറ്റപത്രം സമർപ്പിക്കും. ഇതിന് കാരണമായത് ഭർത്താവ് നോബിയുടെ പീഡനമാണ് എന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. (Kottayam woman and children suicide case)
ഷൈനിയും മക്കളും വീട് വിട്ടിറങ്ങിയിട്ടും ഇയാൾ പിന്തുടർന്ന് ഉപദ്രവിച്ചുവെന്നും, മരിക്കുന്നതിന് തലേ ദിവസവും ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും ഇതിൽ പറയുന്നു. രണ്ടു പേരുടെയും മൊബൈൽ ഫോണുകൾ കേസിൽ നിർണായക തെളിവായി.
കുറ്റപത്രത്തിനൊപ്പം നാൽപ്പതോളം ശാത്രീയ തെളിവുകളും രേഖകളും ഉണ്ട്. ഇതിൽ 56 സാക്ഷികളും ഉണ്ട്. അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കുന്നത് 170ആം ദിവസമാണ്.