കൊച്ചി : കോട്ടയത്തെ അഭിഭാഷകയുടെയും പെൺമക്കളുടെയും മരണത്തിൽ ഹൈക്കോടതി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു. ജിമ്മിയുടെ ഭാര്യ അഡ്വ. ജിസ്മോൾ തോമസ്, മക്കളായ നേഹ മരിയ, നോറ ജിസ് ജിമ്മി എന്നിവരാണ് മരിച്ചത്.(Kottayam woman advocate death case)
മീനച്ചിലാറ്റിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻറേതാണ് ഉത്തരവ്.
കോടതിയുടെ നടപടി, സംഭവത്തിൽ ദുരൂഹതയുണ്ടെന്നും, കൊലപാതക സാധ്യത പോലീസ് അന്വേഷിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയുള്ള ജിസ്‌മോളുടെ പിതാവിൻ്റെ ഹർജിയിലാണ്.