
ചെന്നൈ: വേളാങ്കണ്ണി യാത്രയ്ക്കിടെ വാഹനാപകടം(Velankanni). കാർ കണ്ടെയ്നർ ലോറിയിലിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ കോട്ടയം ചക്കംപുഴ സ്വദേശി ഡോണറ്റ് ജോസിന് ജീവൻ നഷ്ടമായി. സംഭവ സ്ഥലത്തു വച്ച് തന്നെ ഇയാൾ കൊല്ലപ്പെട്ടതായാണ് വിവരം. '
തിരുച്ചിറപ്പള്ളിയിൽ വച്ചാണ് അപകടം നടന്നത്. അപകട സമയത്ത് ഒപ്പമുണ്ടായിരുന്ന ഇയാളുടെ ഭാര്യ അമാർലിയ അലക്സിന് സാരമായി പരിക്കേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. ഡോണറ്റിന്റെ മൃതദേഹം തൂവാക്കുടി സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.നടപടികൾക്ക് ശേഷം വിട്ടു നൽകും.