

കോട്ടയം: കോട്ടയം റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ നിന്ന് 7.1 കിലോ കഞ്ചാവ് പിടികൂടി. പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ് ബാഗിലിട്ട നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്(Kottayam Railway Station). സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ബാഗ് ശ്രദ്ധയിൽ പെട്ടത്. കോട്ടയം എക്സൈസ് സ്പെഷൽ സ്ക്വാഡ് ടീം, ആർ.പി.എഫ്, കോട്ടയം റെയിൽവേ പൊലീസ് എന്നിവർ സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെടുത്തത്.
എന്നാൽ പ്ലാറ്റ് ഫോമിൽ ഈ ബാഗ് ആരാണ് കൊണ്ട് വച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ല. പ്രതിയെ പിടികൂടുന്നതിന് അന്വേഷണം ഊർജിതമാക്കിയതായി എക്സൈസ് അറിയിച്ചു. ലഹരി വസ്തുക്കൾ കണ്ടെത്താനായി ട്രെയിനിലും പ്ലാറ്റ്ഫോമുകളിലും ദിവസങ്ങളായി സംയുക്ത പരിശോധന നടന്നുവരികയായിരുന്നു.