കോട്ടയം : മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന് വീണ് സ്ത്രീ മരിച്ചതിന് പിന്നാലെ കോട്ടയം മെഡിക്കൽ കോളേജ് ഹോസ്റ്റൽ കെട്ടിടത്തിൻ്റെ ശോചനീയാവസ്ഥയും പുറത്തുവന്നു. (Kottayam medical college hostel building)
ആൺകുട്ടികളുടെ ഹോസ്റ്റൽ കെട്ടിടം 60 വർഷങ്ങൾ പഴക്കമുള്ളതാണ്. പല മുറികളും ചോർന്നൊലിക്കുന്നുവെന്നും സിമന്‍റ് പാളികള്‍ അടർന്നു വീഴുന്നുവെന്നും വിദ്യാർഥികൾ പറയുന്നു. ടോയ്‌ലറ്റുകൾ പലതും പൊളിഞ്ഞുവെന്നും ഇവർ വ്യക്തമാക്കുന്നു.