കോട്ടയം : മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടം തകർന്ന് വീണ് സ്ത്രീ മരിച്ച സംഭവത്തിൽ മന്ത്രിമാരുടെ വാദം തെറ്റെന്ന് വിവരം. രക്ഷാപ്രവർത്തനം വൈകിപ്പിച്ചത് ആളൊഴിഞ്ഞ കെട്ടിടം ആണെന്നാണ് മന്ത്രി വി എൻ വാസവനും വീണ ജോർജും പറഞ്ഞത്. ഇവിടെ ശുചിമുറിയും പ്രവർത്തിച്ചിരുന്നു. (Kottayam Medical College building collapse)
എന്നാൽ, ഈ കെട്ടിടം ഉപയോഗിച്ചിരുന്നുവെന്നാണ് രോഗികൾ പറയുന്നത്. അപകടസമയത്ത് കെട്ടിടത്തിൽ നിന്നും ആളുകൾ പരിഭ്രാന്തരായി ഓടിയെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.
പുറത്തെടുത്ത് അൽപ്പ സമയത്തിനകം മരിച്ചത് തലയോലപ്പറമ്പ് സ്വദേശി ബിന്ദുവാണ്. ഇവരെ അത്യാഹിത വിഭാഗത്തിൽ എത്തിച്ച് ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. രണ്ടര മണിക്കൂറാണ് ബിന്ദു കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയത്.
ഇവർ രോഗിയുടെ കൂട്ടിരിപ്പുകാരിയാണ്. ശുചിമുറി സ്ഥിതി ചെയ്യുന്ന ഈ കെട്ടിടത്തിൽ കുളിക്കാൻ എത്തിയതാണ് ഇവർ. ഒരു കുട്ടിയെ രക്ഷപ്പെടുത്തി. രണ്ടു പേർക്ക് പരിക്കേറ്റെന്നാണ് ആദ്യം പുറത്തുവന്ന വിവരം. രാവിലെ 11 മണിയോടെയാണ് സംഭവം. ഏറെ കാലപ്പഴക്കമുള്ള കെട്ടിടം നിലവിൽ ഉപയോഗത്തിലുള്ളതല്ല. ഇത് മൂന്ന് നിലക്കെട്ടിടമാണ്.