കോട്ടയം : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പതിനാലാം വാർഡിൻ്റെ ഭാഗം തകർന്നു വീണ സംഭവത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ രണ്ടു മണിക്കൂറോളം കുടുങ്ങിക്കിടന്ന സ്ത്രീയെ പുറത്തെടുത്തു. (Kottayam Medical College building collapse)
ബിന്ദുവിനെയാണ് രക്ഷപ്പെടുത്തിയത്. ഇവർ രോഗിയുടെ കൂട്ടിരിപ്പുകാരിയാണ്. ശുചിമുറി സ്ഥിതി ചെയ്യുന്ന ഈ കെട്ടിടത്തിൽ കുളിക്കാൻ എത്തിയതാണ് ഇവർ. ഒരു കുട്ടിയെ രക്ഷപ്പെടുത്തിയെന്നും വിവരമുണ്ട്. രണ്ടു പേർക്ക് പരിക്കേറ്റെന്നാണ് ആദ്യം പുറത്തുവന്ന വിവരം.
രാവിലെ 11 മണിയോടെയാണ് സംഭവം. ഏറെ കാലപ്പഴക്കമുള്ള കെട്ടിടം നിലവിൽ ഉപയോഗത്തിലുള്ളതല്ല. ഇത് മൂന്ന് നിലക്കെട്ടിടമാണ്. മന്ത്രി വി എൻ വാസവനും വീണ ജോർജും സ്ഥലത്ത് എത്തി.