കോട്ടയം : കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം തകർന്നുവീണു. പതിനാലാം വാർഡിൻ്റെ ഒരു ഭാഗമാണ് പൊളിഞ്ഞുവീണത്. (Kottayam Medical College building collapse )
പോലീസും ഫയർഫോഴ്സും സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. കെട്ടിടത്തിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നില്ല എന്നാണ് വിവരം.
ഒരു കുട്ടിയെ രക്ഷപ്പെടുത്തിയെന്നും വിവരമുണ്ട്. രണ്ടു പേർക്ക് പരിക്കേറ്റെന്നും, ഇത് സാരമുള്ളതല്ലെന്നും ദൃക്‌സാക്ഷികൾ സൂചിപ്പിക്കുന്നു.
രാവിലെ 11 മണിയോടെയാണ് സംഭവം. ഏറെ കാലപ്പഴക്കമുള്ള കെട്ടിടം നിലവിൽ ഉപയോഗത്തിലുള്ളതല്ലെന്നാണ് വിവരം. ഇത് മൂന്ന് നിലക്കെട്ടിടമാണ്. മന്ത്രി വി എൻ വാസവനും വീണ ജോർജും സ്ഥലത്ത് എത്തിയിട്ടുണ്ട്.