കോട്ടയം : മെഡിക്കൽ കോളേജ് ആശുപത്രിയിലെ കെട്ടിടം തകർന്നു വീണ് അതിനടിയിൽ മണിക്കൂറുകളോളം കുടുങ്ങി മരണപ്പെട്ട തലയോലപ്പറമ്പ് സ്വദേശിയായ സ്ത്രീയുടെ സംസ്ക്കാരം പൂർത്തിയായി. ബിന്ദുവാണ് മരിച്ചത്. (Kottayam medical college accident victim's funeral completed)
സ്ഥലമില്ലാത്തതിനാൽ ബിന്ദുവിന് ചിതയൊരുക്കിയത് സഹോദരിയുടെ വീട്ടുവളപ്പിലാണ്. മക്കളായ നവമിയും നവനീതും വിങ്ങിപ്പൊട്ടുകയായിരുന്നു. ബിന്ദുവിനെ അവസാനമായി ഒരു നോക്ക് കാണാൻ ജനസാഗരമാണ് എത്തിയത്.
മകൾക്ക് കൂട്ടിരിക്കാനായി ആശുപത്രിയിൽ എത്തിയ ബിന്ദുവിനാണ് ഈ ദുർവിധി ഉണ്ടായത്. അതേസമയം, ബിന്ദുവിൻ്റെ കുടുംബത്തിന് ധനസഹായം നൽകുമെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. സംസ്ക്കാര ചടങ്ങിൻ്റെ ചെലവിനായി ഇന്ന് 50,000 രൂപ കൈമാറുമെന്നും, ബാക്കി പിന്നാലെ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.