തിരുവനന്തപുരം : കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം തകർന്ന് വീണു ജീവൻ നഷ്‌ടമായ ബിന്ദുവിൻ്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നൽകാൻ തീരുമാനിച്ച് സർക്കാർ. (Kottayam medical college accident victim Bindu)
ഇവരുടെ മകൻ നവനീതിന് സർക്കാർ ജോലിയും നൽകും. തീരുമാനം ഉണ്ടായിരിക്കുന്നത് മന്ത്രിസഭാ യോഗത്തിലാണ്.
കോട്ടയം മെഡിക്കൽ കോളജിലെ അപകടം ഏറെ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. ആരോഗ്യമന്ത്രിക്ക് നേരെയും വലിയ തോതിൽ അക്രമങ്ങൾ ഉണ്ടായി.