കോട്ടയം : കേരളത്തെ തന്നെ നടുക്കിയ കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ മരിച്ച ബിന്ദുവിൻ്റെ മകൻ ജോലിയിൽ പ്രവേശിച്ചു. നവനീതിന് സർക്കാർ ജോലി ലഭിച്ചു. (Kottayam medical college accident death)
ഇയാൾക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ഓവർസിയറായാണ് നിയമനം ലഭിച്ചത്. നവനീത് മന്ത്രി വി എൻ വാസവനൊപ്പം എത്തിയാണ് ജോലിയിൽ പ്രവേശിച്ചത്. സർക്കാർ നൽകിയ ഉറപ്പാണ് ഇതോടെ പാലിക്കപ്പെട്ടത്.
അപകടം നടന്ന് 3 മാസങ്ങൾക്ക് ശേഷമാണ് ഇയാൾ ജോലിയിൽ പ്രവേശിക്കുന്നത്. നിയമനം ലഭിച്ചത് ദേവസ്വം ബോർഡ്, വൈക്കം അസിസ്റ്റന്‍റ് എൻജിനീയറുടെ കാര്യാലയത്തിലാണ്.