കോട്ടയം : മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന് വീണു മരിച്ച ബിന്ദുവിൻ്റെ കുടുംബത്തിന് സർക്കാർ പ്രഖ്യാപിച്ച ധനസഹായം കൈമാറി. മന്ത്രി വി എൻ വാസവൻ ആണ് 10 ലക്ഷം രൂപ കൈമാറിയത്. (Kottayam Medical College accident death)
മരിച്ച ബിന്ദുവിൻ്റെ ഭർത്താവ് വിശ്രുതൻ, അമ്മ സീതാലക്ഷ്മി, മകൻ നവനീത് എന്നിവരെ നേരിൽ കണ്ടാണ് അദ്ദേഹം തുക കൈമാറിയത്. അപകടത്തിൽ രണ്ടു പേർക്ക് കൂടി നിസാര പരിക്കുകൾ ഉണ്ടായിരുന്നു.