കോട്ടയം : മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന് വീണു ജീവൻ നഷ്‌ടമായ തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിൻ്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് ചാണ്ടി ഉമ്മൻ എം എൽ എ. ഉമ്മൻ ചാണ്ടി ഫൗണ്ടേഷനാണ് ഇവർക്ക് അഞ്ച് ലക്ഷം രൂപയുടെ ധനസഹായം നൽകുന്നത്. (Kottayam Medical college accident death)
നേരത്തെ സർക്കാർ ധനസഹായം നൽകുമെന്ന് മന്ത്രി വി വാസവൻ അറിയിച്ചിരുന്നു. സംസ്ക്കാര ചടങ്ങിനായി ഇന്ന് 50,000 രൂപ നൽകുമെന്നും, ബാക്കി തുക പിന്നാലെ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ഇതിന് പിന്നാലെയാണ് എം എൽ എയുടെ പ്രഖ്യാപനം. അപകടം നടന്നയുടൻ തന്നെ അദ്ദേഹം സ്ഥലത്ത് എത്തിയിരുന്നു.