Kottayam medical college : 'അമ്മ മരിച്ച ആശുപത്രിയിൽ ജോലി ചെയ്യാൻ ബുദ്ധിമുട്ടുണ്ട്': ബിന്ദുവിൻ്റെ മകൻ, ആരോഗ്യ മന്ത്രി ഇന്ന് വീട് സന്ദർശിക്കില്ല, കുടുംബവുമായി ഫോണിൽ സംസാരിച്ച് മന്ത്രി R ബിന്ദു

നവമിയെ തിങ്കളാഴ്ച്ച ആശുപത്രിയിലേക്ക് മാറ്റുന്നതിനാൽ കുടുംബത്തിൻ്റെ സൗകര്യം കൂടി കണക്കിലെടുത്തായിരിക്കും മന്ത്രിയുടെ സന്ദർശനം
Kottayam medical college : 'അമ്മ മരിച്ച ആശുപത്രിയിൽ ജോലി ചെയ്യാൻ ബുദ്ധിമുട്ടുണ്ട്': ബിന്ദുവിൻ്റെ മകൻ, ആരോഗ്യ മന്ത്രി ഇന്ന് വീട് സന്ദർശിക്കില്ല, കുടുംബവുമായി ഫോണിൽ സംസാരിച്ച് മന്ത്രി R ബിന്ദു
Published on

കോട്ടയം : മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന് വീണു മരിച്ച ബിന്ദുവിൻ്റെ മകൻ നവനീത് അമ്മ മരിച്ച ആശുപത്രിയിൽ ജോലി ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ടെന്ന് അറിയിച്ചതായി സി പി എം നേതാവ് വൈക്കം വിശ്വൻ അറിയിച്ചു. ഇയാൾക്ക് സത്രം ജോലി നൽകുന്ന കാര്യം സർക്കാർ പരിഗണനയിൽ ഉണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. (Kottayam medical college accident)

അതേസമയം, ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് ഇന്ന് മരിച്ച ബിന്ദുവിൻ്റെ കുടുംബത്തെ സന്ദർശിക്കില്ല. അവർ ബന്ധുക്കളുമായി സി പി എം നേതാക്കളുടെ സാന്നിധ്യത്തിൽ ഫോണിൽ സംസാരിച്ചു.

നവമിയെ തിങ്കളാഴ്ച്ച ആശുപത്രിയിലേക്ക് മാറ്റുന്നതിനാൽ കുടുംബത്തിൻ്റെ സൗകര്യം കൂടി കണക്കിലെടുത്തായിരിക്കും മന്ത്രിയുടെ സന്ദർശനം. മന്ത്രി ആർ ബിന്ദുവും ഇവരുമായി ഫോണിൽ സംസാരിച്ചു. ബിന്ദുവിൻ്റെ വീട് നവീകരണം നാഷണൽ സർവീസ് സ്‌കീം വഴി നടത്തും.

Related Stories

No stories found.
Times Kerala
timeskerala.com