കോട്ടയം : മെഡിക്കൽ കോളേജിലെ പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനത്തിന് കാത്തുനിൽക്കാതെ രോഗികളെ അങ്ങോട്ടേക്ക് മാറ്റണമെന്ന മന്ത്രിതല യോഗ തീരുമാനം നടപ്പായില്ല. (Kottayam Medical College accident)
മന്ത്രിമാരായ വീണ ജോർജ്, വി എൻ വാസവൻ എന്നവർ പങ്കെടുത്ത മെയ് 30നു നടന്ന യോഗത്തിലാണ് തീരുമാനം എടുത്തത് എന്നാണ് റിപ്പോർട്ട്.
അപകടകരമായ കെട്ടിടം പൊളിച്ചു നീക്കണമെന്ന് നിർദേശം ഉണ്ടായിരുന്നു.