കോട്ടയം : എസ് എഫ് ഐ പ്രവർത്തകർക്ക് നേരെ ലാത്തിച്ചാർജ്ജ് നടത്തിയ സംഭവത്തിൽ കോട്ടയം ഡി വൈ എസ് പിക്കെതിരെ നടപടി. കോട്ടയം സി എം എസ് കോളേജിലെ തിരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘർഷത്തിലാണ് ലാത്തിച്ചാർജ് നടത്തിയത്.(Kottayam DYSP transferred to Crime Branch)
കോട്ടയം ഡി വൈ എസ് പി കെ ജി അനീഷിനെ പത്തനംതിട്ട ക്രൈം ബ്രാഞ്ചിലേക്ക് സ്ഥലം മാറ്റി. സംഘർഷത്തിനിടയിൽ എസ് എഫ് ഐക്കാർ അദ്ദേഹത്തെ സ്ഥലംമാറ്റുമെന്ന് ഭീഷണി ഉയർത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് നടപടി. എന്നാൽ, ഇത് സാധാരണ സ്ഥലംമാറ്റം ആണെന്നാണ് ഔദ്യോഗിക വിശദീകരണം.