കോട്ടയം : തിരുവാതുക്കൽ ഇരട്ടക്കൊലപാതക കേസിൽ കുറ്റപത്രം സമർപ്പിച്ച് പോലീസ്. ഇത് 750 പേജുകളുള്ള കുറ്റപത്രം ആണ്. കോട്ടയം മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. (Kottayam double murder case)
കേസിലെ ഏക പ്രതി ആസാം സ്വദേശിയായ അമിത് ഒറാങ് ആണ്. കേസിൽ 100 രേഖകളും 67 സാക്ഷികളും ഉണ്ട്.
ഇന്ദ്രപ്രസ്ഥ ഓഡിറ്റോറിയം ഉടമയായ വിജയകുമാറും ഭാര്യ മീര വിജയനും അതിക്രൂരമായി കൊല്ലപ്പെട്ടത് ഏപ്രിൽ 22നാണ്. മുൻവൈരാഗ്യത്തെ തുടർന്നാണ് പ്രതി കൊലപാതകം നടത്തിയത്.