കൊല്ലം : മേൽശാന്തിയുടെ വാടക വീട്ടിൽ വൃത്തിഹീനമായ സാഹചര്യത്തിൽ കൊട്ടാരക്കര ക്ഷേത്രത്തിലെ പ്രസാദം തയ്യാറാക്കിയ സംഭവത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് റിപ്പോർട്ട് തേടി. (Kottarakkara prasadam making controversy )
കുറ്റക്കാരായവർക്കതിരെ റിപ്പോർട്ട് ലഭിച്ചതിന് ശേഷം നടപടി എടുക്കുമെന്നാണ് ദേവസ്വം ബോർഡ് അറിയിച്ചത്. ഗണപതി ക്ഷേത്രത്തിലെ കരിപ്രസാദമാണ് ഇത്തരത്തിൽ ഉണ്ടാക്കിയത്.
ഈ മുറിയിൽ നിന്ന് നിരവധി മദ്യക്കുപ്പികളും കണ്ടെടുത്തിരുന്നു. തിടപ്പള്ളിയില്‍ ആണ് പ്രസാദം നിര്‍മ്മിക്കേണ്ടിയിരുന്നത്.